ധോണി: എംഎസ്‌കെ പ്രസാദിനെ വെള്ളംകുടിപ്പിച്ച് ആരാധകര്‍ | Oneindia Malayalam

  • 7 years ago
Soon adter BCCI announced Team India squad for upcoming limited overs series against Sri Lanka, chief selector MSK Prasad made it clear that the board will have to think of new alternatives if Mahendra Singh Dhoni doesnt perform on a consistent basis.

ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി വഹിച്ച പങ്ക് ചെറുതല്ല. രണ്ടാം ഏകദിനത്തിലും മൂന്നാം ഏകദിനത്തിലും ടീം ഇന്ത്യ കളിവിട്ടപ്പോള്‍ തിരിച്ചുപിടിച്ചത് ആരാധകരുടെ സ്വന്തം എംഎസ്ഡി ആണ്. രണ്ടാം ഏകദിനത്തില്‍ തോല്‍വിയുടെ വക്കോളമെത്തിയ അവസ്ഥയില്‍ എട്ടാം വിക്കറ്റില്‍ ഭൂവനേശ്വര്‍ കുമാറുമായി ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ക്യാപ്റ്റന്‍ കൂള്‍ കെട്ടിപ്പടുത്തത്. മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുകയായിരുന്ന ടീമിന് രോഹിത് ശര്‍മയോടൊപ്പം രക്ഷകനായെത്തിയതും ധോണി തന്നെയാണ്്.

Category

🥇
Sports

Recommended