BREAKING!! ദിലീപിന്റെ ജാമ്യത്തിന് വഴിയൊരുങ്ങുന്നു? | Oneindia Malayalam

  • 7 years ago
Actor Dileep would be represented by senior lawyer B Ramanpillai during his fresh plea for bail in the High Court.


നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യത്തിന് വഴി ഒരുങ്ങുന്നു. ദിലീപിന് ജാമ്യം അനുവദിക്കുന്നത് തടഞ്ഞു കൊണ്ടുള്ള പോലീസിന്റെ രണ്ട് വാദങ്ങള്‍ അപ്രസക്തമായതോടെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നതിന് സാധ്യത തെളിഞ്ഞിരിക്കുന്നത്.
അതേസമയം കേസ് വാദിക്കുന്നതില്‍ നിന്ന് അഭിഭാഷകനെ മാറ്റാന്‍ ദിലീപ് ആലോചിക്കുന്നതായി മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ ദിലീപ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ പോകുന്നതിലും നല്ലത് ഹൈക്കോടതിയില്‍ തന്നെ പോകുന്നതാണെന്ന് ദിലീപിന് നിയമോപദേശം ലഭിച്ചതായി വിവരങ്ങളുണ്ട്.

Recommended