Skip to playerSkip to main contentSkip to footer
  • 1/1/2016
Malayalam Movie- Saritha (1977) Director- P Govindan
Lyrics- Sathyan Anthikkad, Music- Shyam, Sung by K J Yesudas.
***************************************************
Follow- www.facebook.com/rhythmoldmelody
Ranjan chendamangalam- https://twitter.com/chm1961
മഴ തുള്ളി തുള്ളി തുള്ളി
നൃത്തമാടിവരും വാനില്‍
വര്‍ഷ മേഘങ്ങള്‍ പീലി നീര്‍ത്തുന്നു
പ്രേമസംഗീതം പാടുന്നു
എന്നില്‍ നിന്നില്‍
മോഹം ചേരും ചേരും ചേരും

മേലെ മാനം ചേല മാറ്റിടുമ്പോള്‍
താഴെ ഭൂമി ദാഹം കൊണ്ടിടുന്നു
നിന്നില്‍ പ്രേമം വന്നു പൂവിടുമ്പോള്‍
എന്നില്‍ രാഗം മുത്തമിട്ടിടുന്നു
വരൂ...മാരിവില്ലിന്‍ പ്രഭ പോലെ മാനസത്തില്‍ കുളിരേകാന്‍
താമര മിഴിയില്‍ നാണം ഒതുക്കും പെണ്ണെ
പ്രണയ പരാഗം കരളില്‍ വിതറും കവിതേ (മഴ)

മണ്ണില്‍ വര്‍ഷ ബിന്ദു വീണിടുമ്പോള്‍
സ്നേഹധാര നെഞ്ചിലൂറിടുന്നു
സാഗരത്തില്‍ ബിന്ദു ചേര്‍ന്നിടുമ്പോള്‍
നമ്മില്‍ പ്രേമ ഭാവം ഒത്തിടുന്നു
തരൂ...പ്രേമ മന്ത്രം ലയിച്ചീടും
സ്നേഹ ഗീതം ധനു മാസ
ചന്ദ്രിക പോലെ മന്ദഹസിക്കും പെണ്ണേ
കനകപതംഗച്ചിറകുകള്‍ തോല്‍ക്കും അഴകേ (മഴ)

Recommended