• 11 years ago
രേവതി സ്റ്റുഡിയോ ഇന്നില്ല.
'ഒരായിരം ഓര്‍മകള്‍ മയങ്ങിക്കിടക്കുന്ന മണ്ണാണിത്'- ആ വഴി യാത്ര ചെയ്യുമ്പോള്‍ ഒരിക്കല്‍ ജയചന്ദ്രന്‍ ആത്മഗതമെന്നോണം പറഞ്ഞു. 'എത്രയോ കലാകാരന്മാരുടെ ഉദയവും അസ്തമയവും കണ്ട മണ്ണ്......'
നാലുപതിറ്റാണ്ടു മുന്‍പ് ജയചന്ദ്രന്റെ ആദ്യ ചലച്ചിത്രഗാനം റെക്കോര്‍ഡ് ചെയ്യപ്പെട്ടത് ഇവിടെ വെച്ചാണ്. ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ . രചന: ഭാസ്‌കരന്‍ , സംഗീതം: ബി.എ.ചിദംബരനാഥ്, ഗാനം: ഒരു മുല്ലപ്പൂമാലയുമായ്....
യുഗ്മഗാനമായിരുന്നു. കൂടെപ്പാടിയത് കോഴിക്കോട്ടുകാരി പ്രേമ. ആദ്യമായി കൂടെ പാടിയ ഗായികയെ എങ്ങനെ മറക്കാനാകും? പക്ഷേ ഒരു സത്യമറിയുമോ? പിന്നീടൊരിക്കലും ഞാന്‍ ആ ഗായികയെ കണ്ടിട്ടേയില്ല. എവിടെയുണ്ടാകുമോ ഇപ്പോള്‍ ! -ജയചന്ദ്രന്‍ പറയുന്നു.

അത്ഭുതം തോന്നി. മലയാള സിനിമാസംഗീതത്തില്‍ വ്യക്തിത്വമാര്‍ന്ന ആലാപന ശൈലിയുമായി കടന്നുവന്ന് ആസ്വാദകരുടെ മനംകവര്‍ന്ന, നാല്പതു വര്‍ഷമായി ഒളിമങ്ങാതെ നില്‍ക്കുന്ന ഗായകന്റെ ആദ്യ സഹഗായികയ്ക്ക് എന്തു സംഭവിച്ചു ? എന്തുകൊണ്ട് അവര്‍ രംഗത്തുവന്നു അപ്രത്യക്ഷയായി ?
More : http://www.mathrubhumi.com/movies/music/436026/#storycontent

Song-Orumullapoo Maalayumaay
Film-Kunjali Marakkar, Year-1967
Lyrics-P Bhaskaran
Music-BA Chidambaranath
Singers-P Jayachandran,Prema.

Category

🎵
Music

Recommended